ഇന്റര്‍നെറ്റ് ലോകത്തെ വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക് വഴിയുള്ള ഉപഭോക്താക്കളുടെ ഡാറ്റചോര്‍ത്തല്‍ . ഇതിനു തടയിടാന്‍ മോസില്ല ഫയര്‍ഫോക്സ് പുതിയൊരു സവിശേഷതയുമായി മുന്നോട്ടു വന്നിരിക്കുന്നു . ഈ സൗകര്യം വന്നതോട് കൂടി ഉപയോക്താക്കള്‍ക്ക് ധൈര്യമായി ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കും .
” Facebook Container Extension ” എന്നാണു പുതിയ സംവിധാനത്തിന്റെ പേര് . ഇതുവഴി ഫേസ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തിയുടെ വെബ് പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നതില്‍ നിന്നും സംരക്ഷിക്കുന്നു .
മറ്റു വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ “ Facebook Container” ഫേസ്ബുക്ക് ഐഡിന്റിറ്റി ഒഴിവാകുകയും . ഇതുവഴി വെബ്ബ്രൌസിംഗ് പ്രവര്‍ത്തങ്ങളില്‍ നിന്നും നിങ്ങളുടെ ഫേസ്ബുക്ക് പ്രവര്‍ത്തനം വേര്‍തിരിക്കുന്ന ഒരു നീലടാബ് സൃഷ്ടിക്കുകയും ചെയുന്നു .
ഇത് വഴി മറ്റു വെബ്സൈറ്റ് സന്ദര്‍ശനങ്ങളില്‍ നിന്നും ഡാറ്റ സ്വീകരിക്കാന്‍ ഫേസ്ബുക്കിനു കഴിയുകയില്ല .
Discussion about this post