തിരുവനന്തപുരം: ദളിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്സി, എസ്ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Discussion about this post