സംസ്ഥാനത്ത് പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് തമ്പാനൂരില്‍ അനുകൂലികള്‍ റോഡ് ഉപരോധിച്ചു. ഇതോടെ ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ ദളിത് സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്.
അതേസമയം കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകള്‍ കരുതല്‍ തടങ്കലിലാണെന്നും പോലീസ് അറിയിച്ചു. കൊച്ചി ഹൈക്കോടതിയുടെ പരിസരത്ത് വച്ചാണിവര്‍ ബസ്സ് തടഞ്ഞത്. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമാണ്.
കോഴിക്കോട് സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസിയും നിരത്തിലറങ്ങി. അതേസമയം രാവിലെ സര്‍വീസ് നടത്തിയ പല സ്വകാര്യ ബസുകളും 8.30 നു മുമ്പ് സര്‍വീസ് നിര്‍ത്തിവച്ചു. ജില്ലയില്‍ പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
Discussion about this post