ഉത്തര്‍ പ്രദേശിലെ ബഡാവുനില് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത് അംബേദ്കറുടെ പ്രതിമ പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ പുനഃസ്ഥാപിച്ചപ്പോള്‍ പ്രതിമയുടെ കുപ്പായത്തിന്റെ നിറം കാവിയായിരുന്നു. ഇതില്‍ ബി.എസ്.പി നേതാക്കള്‍ അതൃപ്തി അറിയിച്ചു. പ്രതിമയുടെ കുപ്പായത്തിന്റെ നിറം നീലയാക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം. ഒടുവില്‍ ബി.എസ്.പി നേതാവ് ഹിമേന്ദ്ര ഗൗതം പ്രതിമയ്ക്ക് നീലച്ചായം അടിച്ചു.
തങ്ങള്‍ ചിത്രങ്ങളിലും പ്രതിമകളിലും മറ്റും അംബേദ്കര്‍ കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് കണ്ടിട്ടുള്ളതെന്ന് ആരക്ഷണ്‍ ബചാവോ സംഘര്‍ഷ് സമിതിയുടെ ജില്ലാ പ്രസിഡന്റായ ഭാരത് സിംഗ് ജാദവ് പറഞ്ഞു. അതുകൊണ്ട് പ്രതിമയുടെ നിറം മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post