ബെംഗളൂരുവിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ഇട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ഭാരവാഹികള്‍. പുരുഷന്മാര്ക്ക് മുണ്ടോ പാന്റ്സോ ധരിക്കാം. ജീന്‍സും ബെര്‍മൂഡയും ഒഴിവാക്കണം. സ്ത്രീകള്‍ മിനി സ്കര്‍ട്ടുകളും സ്ലീവ്ലേസ് ടോപ്പുകളും ഒഴിവാക്കണം. കൂടാതെ സ്ത്രീകള്‍ അവരുടെ മുടി അഴിച്ചിടരുത്. പരമ്പാരഗതമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ക്ഷേത്രത്തിന്റെ നിലപാട്.
ഈ വസ്ത്ര നിബന്ധന പുതിയതല്ലായെന്നും കുറച്ച് വര്‍ഷങ്ങളായി ഇത് നിലവില്ലുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് അംഗം ഹയഗ്രീവ ആചാര് പറഞ്ഞു. എന്നാല്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാതെ വരുന്ന ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാതിരിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നിക്കത്തിനെതിരെ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഭക്തജനങ്ങള്‍ പലരും ഇതിനെ അനുകൂലിച്ചിട്ടുണ്ട്. വസ്ത്രത്തിനുള്ള നിബന്ധനങ്ങള്‍ പല മഠങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. പല കോളേജുകളിലും ഇങ്ങനുള്ള നിബന്ധനകളുണ്ടെന്നും ഒരു ഭക്തന് പറഞ്ഞു.
Discussion about this post