കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എസ് ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന് സജിത്ത്. തന്നെയും ശ്രീജിത്തിനെയും മാറിമാറി പോലീസുകാര്‍ ഉപദ്രവിച്ചുവെന്നും സജിത്ത്.
സ്റ്റേഷനു പുറത്തുവച്ച് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശ്രീജിത്തിനെ മര്‍ദിച്ചുവെന്നും സജിത്ത് പറഞ്ഞു. ശ്രീജിത്തിന്റെ മരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമേറ്റതാണ് മരണത്തിന് കാരണമായത്. കൈകാലുകള്‍ കൊണ്ടുള്ള മര്‍ദനത്തിലാണു ക്ഷതമേറ്റിട്ടുള്ളതെന്നു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞത്.
Discussion about this post