എസ്.സി/എസ്.ടി നിയമത്തില്‍ സുപ്രീം കോടതിയുടെ വിധി നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുമൂലം രാജ്യത്ത് സ്വരച്ചേര്‍ച്ചയില്ലായ്മയും ബഹളങ്ങളുമാണ്ടായി എന്ന് അറ്റോണി ജനറലായ കെ.കെ.വേണുഗോപാല്‍ കോടതിയോട് പറഞ്ഞു.
സുപ്രീം കോടതിയുടെ ഈ വിധി ഉണ്ടാക്കിയ വിഭ്രാന്തി മാറ്റണമെങ്കില്‍ ചിലപ്പോള്‍ ഈ വിധി പുനര്‍നിര്‍ണ്ണയിക്കേണ്ടി വരുമെന്നും കേന്ദ്രം പറഞ്ഞു.
നിയമസഭയും, എക്സിക്യുട്ടീവും, ജുഡീഷ്യറിയും തമ്മില്‍ പരസ്പരം അധികാരങ്ങള്‍ പങ്ക് വെക്കുന്നു എന്നുള്ളതാണ് ഈ രാജ്യത്തിന്റെ അടിത്തറ എന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
Discussion about this post