സിക്കിമിലേക്ക് ആദ്യമായി റെയില്‍ പാത നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ഈ സംസ്ഥാനം ഇന്ത്യയുടെ ഭാഗമായി 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടേക്കൊരു റെയില്‍ പാത വരുന്നത്. ഇത് വരുന്നത് വഴി സിക്കിമിലേക്ക് എത്തിപ്പെടാനുള്ള ദൈര്‍ഘ്യം കുറയും. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സംസ്ഥാനമായതിനാല്‍ സൈന്യത്തിനും ഈ പദ്ധതി ഉപകാരപ്പെടും.
54 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാതയില്‍ 37 പാലങ്ങളും 13 ടണലുകളും ഉള്‍പ്പെടും. കൊണ്‍കണ്‍ റെയില്‍പാതയ്ക്ക് ശേഷം ഇത്രയധികം ബുദ്ധിമുട്ടോടെ നിര്‍മ്മിക്കുന്ന മറ്റൊരു റെയില്‍പാത ഇന്ത്യയിലില്ല. ഈ റെയില്‍പാത ഡാര്‍ജിലിംഗിലൂടെയും മഹാനന്ത വന്യജീവി സങ്കേതത്തിലൂടെയും കടന്ന് പോകും.
ഈ പദ്ധതി പേപ്പറില്‍ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായിട്ടുണ്ട്. ഗോര്‍ഖാലാന്‍ഡിലൂടെ പോകുന്നത് കോണ്ട് ഗോര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്റെ (ജി.ടി.എ) നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഓ.സി) കിട്ടണമായിരുന്നു. കലിംപോങിലും ഡാര്‍ജിലിംഗിലും സ്‌റ്റേഷനുകള്‍ വേണമെന്ന ജി.ടി.എയുടെ ആവശ്യം അംഗീകരിച്ചപ്പോഴാണ് എന്‍.ഓ.സി ലഭിച്ചത്. ഈ റെയില്‍പാത വരുന്നതോടുകൂടി സ്ഥലത്തെ ടൂറിസത്തിനും ഒരു പുത്തനുണര്‍വ് ലഭിക്കും.
ഇപ്പോള്‍ സിക്കിമിലേക്ക് പോകുന്ന ഏക റോഡ് എന്‍.എച്ച് 10 ആണ്.
Discussion about this post