ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന് നല്കി. സി.ഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയതത്. സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഐ.ജി ശ്രീജിത്തടങ്ങുന്ന പ്രത്യേക സംഘം ഡി.ജി.പിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കസ്റ്റഡി മരണത്തെപ്പറ്റി കൃത്യമായിത്തന്നെ അന്വേഷണം നടത്തുമെന്നും തെറ്റുകാരെ സംരക്ഷിക്കാനുള്ള പ്രവണത സര്‍ക്കാര്‍ കാണിക്കില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Discussion about this post