വടകര:കോപ്പിയടിച്ച് പിടിക്കപ്പെട്ട തൃശൂര്‍ ഐജി ടിജെ ജോസിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട് വടകരയില്‍ പറഞ്ഞു. എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കടുത്ത നടപടി സ്വീകരിക്കും. ഒരാള്‍ക്കും ഒരു സൗജന്യവും നല്‍കില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു .
കേരളാ പൊലീസ് അക്കാദമിയുടെ ഐജി സുരേഷ് രാജ് പുരോഹിതിന് തൃശ്ശൂര്‍ റേഞ്ച് ഐജിയുടെ ചുമതല നല്കി.
Discussion about this post