കത്തുവാ ബലാത്സംഗ കേസില്‍ കശ്മീര്‍ സംസ്ഥാന സര്‍ക്കാരും പോലീസും ധ്രുതഗതിയില്‍ പ്രതികരിച്ചിരുന്നുവെന്നും പ്രിതഷേധത്തിന് കാരണം കോണ്‍ഗ്രസ്സാണെന്നും ആരോപിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. പീഢനത്തിനിരയായ കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയ ഉടനെ തന്നെ സംസ്ഥാന സര്‍ക്കാരും പോലീസും വേണ്ട നടപടികള്‍ എടുത്തിരുന്നുവെന്നും കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് നടത്തിയ അറസ്റ്റിനെതിരെ പ്രതിഷേധം നടത്തിയ ബി.ജെ.പി മന്ത്രിമാര്‍ അവിവേകമാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കശ്മീരിലുള്ള ബി.ജെ.പി-പി.ഡി.പി സഖ്യത്തെ ഈ സംഭവങ്ങളൊന്നും ബാധിച്ചിട്ടില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post