ജയ്പൂര്‍; നിരോധനാജ്ഞ ലംഘിച്ചു റാലി നടത്താനെത്തിയ ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു.നാഗോര്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. നിരോധനാജ്ഞയ്ക്കു ശേഷം അവിടെ എവിടെയും അദ്ദേഹത്തിനു സ്വതന്ത്രമായി സഞ്ചരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു സംസാരിക്കാന്‍ പോയ തന്നെ വിമാനത്താവളത്തില്‍ വച്ചു തടഞ്ഞുവെന്ന് ട്വിറ്ററിലൂടെ ജിഗ്നേഷ് മേവാനിയാണ് അറിയിച്ചത്. നാഗോര്‍ ജില്ലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്ന ഉത്തരവില്‍ പൊലീസ് ഒപ്പുവയ്പ്പിച്ചുവെന്നും മേവാനി അദ്ദേഹം വ്യക്തമാക്കി.
Discussion about this post