‘കാവി ഭീകരത’ എന്ന വാക്കുപയോഗിച്ചിട്ടില്ല എന്ന വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്ത്. 2007ല്‍ ഹൈദരാബാദില്‍ നടന്ന മെക്ക് മസ്ജിദ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാവരെയും കുറ്റവിമുക്തരാക്കി വിട്ടയച്ച സാഹചര്യത്തലാണ് കാവി ഭീകരത എന്ന വാക്കുപയോഗിച്ചിട്ടില്ല എന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. കോണ്‍ഗ്രസ് നേതാക്കളാരും ‘കാവി ഭീകരത'( saffron terror) എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും, ഇത് തെറ്റെന്ന് തെളിയിക്കാന്‍ വീഡിയോയൊ ഓഡിയോ ക്ലിപ്പൊ മറ്റൊ കൊണ്ടുവരാന്‍ കഴിയുമോ എന്നും കോണ്‍ഗ്രസ് വക്താവ് പി.എല്‍.പൂനിയ ചോദിക്കുന്നു.
എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസിസ് ഹിന്ദുത്വത്തെ അപമാനിക്കുന്ന തരത്തില്‍ കാവിഭീകരത എന്ന വാക്കുപയോഗിച്ചുവെന്ന് ബിജെപി ആരോപിക്കുന്നു. ഇതിനുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്. വിക്കീലീക്സ് വഴി ലഭിച്ച റെക്കോഡിംഗില്‍ യു.എസ് അംബാസഡറായ ടിമോത്തി റോമറിനോട് രാഹുല്‍ ഗാന്ധി കാവി ഭീകരത ലഷ്‌കര്‍-ഈ-തോയ്ബയെക്കാള്‍ അപകടകരമാണെന്ന് പറയുന്നുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും അവരുടെ ട്രെയിനിംഗ് ക്യാമ്പുകള്‍ വഴി ഹിന്ദു ഭീകരത പ്രചരിപ്പിക്കുകയാണെന്ന് 2013ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞിരുന്നു.
കാവി ഭീകരതയ്ക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് 201ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരം പറഞ്ഞിരുന്നു.
ഇതുകൂടാതെ എല്ലാ ഹിന്ദു തീവ്രവാദികള്‍ക്കും ആര്‍.എസ്.എസുമായി എന്തുകൊണ്ട് ബന്ധമുണ്ടാകുന്നുവെന്ന് 2013ല്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ചോദിച്ചിരുന്നു. എന്നാല്‍ 2015ല്‍ അദ്ദേഹം തന്നെ കാവി തീവ്രവാദം എന്ന പദം ഉപയോഗിക്കരുതെന്ന് പറഞ്ഞിരുന്നു.
Discussion about this post