ജസ്റ്റിസ് ലോയയുടെ മരണത്തെ സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ വിധി കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് മാപ്പ് പറയണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനങ്ങളുടെ ഇടയില്‍ സര്‍ക്കാരിനെതിരെ വികാരങ്ങള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും അദ്ദേഹം അരോപിച്ചു. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ് യോഗി.
രാഹുല്‍ ഗാന്ധി, നിങ്ങള്‍ പ്രധാനമന്ത്രിയുടെ റിപ്പോര്‍ട്ടോ ജഡ്ജിമാരുടെ റിപ്പോര്‍ട്ടോ പോലീസിന്റെ അന്വേഷണമോ സുപ്രീം കോടതിയുടെ തീരുമാനമോ വിശ്വസിക്കില്ല. ഭാരതത്തെ കീറിമുറിക്കുമെന്ന പറയുന്ന കൂട്ടരുടെ വാക്ക് മാത്രമെ നിങ്ങള്‍ വിശ്വസിക്കുകയുള്ളു ബി.ജെ.പി വക്താവ് സാമ്പിത് പത്ര പ്രതികരിച്ചു.
Discussion about this post