കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി ലണ്ടനിലെത്തിയ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയവരെ അപലപിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തെത്തി. ബലാത്സംഗങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള സര്‍ക്കാരിന്റെ ദുര്‍ബല പ്രതികരണത്തെപ്പറ്റി വ്യാകുലപ്പെടുന്നവരെ താന്‍ പിന്തുണയ്ക്കുന്നുവെങ്കിലും ഇതുപോലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ പാക് സംഘടനകള്‍, ഖലിസ്ഥാനികള്‍ തുടങ്ങിയ ദേശവിരുദ്ധ ശക്തികള്‍ക്ക് സഹായകരമാവുകയേ ഉള്ളുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
While supporting UK Indians who express concern about Govt's weak response to rapes&crimes against women&girls, I cannot support such attacks on @PMOIndia abroad. This plays into the hands of anti-Indian elements (JKLF, Pakistani groups, Khalistanis) piggybacking on our protests. https://t.co/DNkh0GhoHd
— Shashi Tharoor (@ShashiTharoor) April 19, 2018
ലണ്ടനില്‍ നടന്ന പ്രതിഷേധങ്ങളില്‍ പലതും അക്രമാസക്തമാവുകയായിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഔദ്യോഗിക കോടിമരങ്ങളില്‍ നിന്നും ഇന്ത്യയുടെ പതാക ചിലര്‍ കീറിയിരുന്നു. സംഭവത്തെപ്പറ്റി അറിയാന്‍ വന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുമായി ചില ഖലിസ്ഥാനി പ്രതിഷേധക്കാര്‍ കശപിശയുണ്ടാക്കിയിരുന്നു. പാര്‍ലമെന്റ് സ്‌ക്വയറിലും പ്രതിഷേധം നടന്നിരുന്നു. മൈനോരിറ്റീസ് എഗേയ്ന്‍സ്റ്റ് മോദി എന്ന സംഘടനയിലുള്ളവര്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് ചുറ്റും നിന്ന് പ്രതിഷേധം നടത്തിയിരുന്നു.
ഇതുകൂടാതെ കാസ്റ്റ് വാച്ച് യു.കെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി എന്നീ സംഘടനകളിലെ വ്യക്തികള്‍ മോദിക്കെതിരെ ബാനറുകളുമായി രംഗത്ത് വന്നിരുന്നു. ഏകാധിപത്യത്തിലേക്ക് ഇന്ത്യ പോകാതിരിക്കാന്‍ ഹൈന്ദവ ദേശീയതയെ ചെറുക്കണമെന്ന് കാസ്റ്റ് വാച്ച് യു.കെയുടെ വക്താവ് പറഞ്ഞു.
അതേസമയം മോദിക്ക് പിന്തുണയുമായും പലരും രംഗത്ത് വന്നിരുന്നു. യു.കെ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള കൂടിക്കാഴ്ച നടക്കുന്നതിന് തോട്ട് മുമ്പ് സാരിയണിഞ്ഞ ഒരു കൂട്ടം ഇന്ത്യന്‍ വനിതകള്‍ ഒരു ഫ്‌ളാഷ് മോബ് നടത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയും രംഗത്ത് വന്നിരുന്നു. മോദിക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന പിന്തുണ കാണിക്കുക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.
Discussion about this post