സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേതഗതിക്ക് വോട്ടെടുപ്പ് നടത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍. ഭേതഗതി പിന്‍വലിക്കില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍ മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നുള്ള ഭേതഗതിയാണ് വി.എസ് മുന്നോട്ട് വെച്ചിട്ടുള്ളത്. അവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം രഹസ്യവോട്ട് നടത്തിയില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് ബംഗാള്‍ ഘടകം വ്യക്തമാക്കി. സാഹചര്യം വന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിക്ക് മുന്നിലും വേണമെങ്കില്‍ പ്രതിഷേധിക്കുമെന്ന് ബംഗാള്‍ ഘടകം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി രഹസ്യ വോട്ട് വേണമെന്ന് യെച്ചൂരി പക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്.
Discussion about this post