പൂന: വെറ്ററൻ താരം ഷെയ്ൻ വാട്സന്റെ സെഞ്ചുറി ഉൾപ്പെട്ട ഓൾറൗണ്ട് മികവിൽ രാജസ്ഥാൻ റോയൽസിനെതിരേ ചെന്നൈ സൂപ്പർ കിംഗ്സിനു വൻ വിജയം. ചെന്നൈ ഉയർത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 140 റണ്‍സിന് എല്ലാവരും പുറത്തായി. ചെന്നൈ വിജയം 64 റണ്‍സിന്.
45 റണ്‍സ് നേടിയ ബെൻ സ്റ്റോക്സിനു മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതാനെങ്കിലും കഴിഞ്ഞത്. മലയാളി താരം സഞ്ജു സാംസണ് രണ്ടു റണ്‍സ് നേടി പുറത്തായി. രഹാനെ(16), ക്ലാസൻ(7), ബട്ലർ(22), ത്രിപതി(5), ബിന്നി(10), ഗൗതം(1), ഗോപാൽ(8*), ഉനാദ്ഘട്(16), ലാഫ്ലിൻ(0) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന. ചെന്നൈക്കായി ദീപക് ചഹർ, ശർദുൾ താക്കുർ, ഡ്വെയ്ൻ ബ്രാവോ, കരണ്‍ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
Discussion about this post