തനിക്ക് താമസിക്കാന്‍ വീടും സഞ്ചരിക്കാന്‍ എസ്.യു.വിയും വേണമെന്ന ആവശ്യവുമായി ത്രിപുരയുടെ മുന്‍ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാര്‍ ത്രിപുര നിയമസഭാ സെക്രട്ടറി ബാംദേബ് മജൂംദാറിന് കത്ത് അയച്ചിരിക്കുകയാണ്. സ്വന്തമായി വീടില്ലാത്ത ഇദ്ദേഹം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടി ഓഫീസിലായിരുന്നു താമസിച്ചിരുന്നത്.
താമസിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിയുടെ അടുത്തായി ഒരു വീട് വേണമെന്നാണ് മണിക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതുകൂടാതെ സഞ്ചരിക്കാനായി ഒരു എസ്.യു.വിയും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അംബാസഡര്‍ കാറില്‍ സഞ്ചരിക്കാന്‍ ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് എസ്.യു.വി വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേതുടര്‍ന്ന് അദ്ദേഹത്തിന് സര്‍ക്കാര്‍ ബൊലേറോ ജീപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാഹനം അദ്ദേഹം നിരസിച്ചെന്ന് ബി.ജെ.പി വക്താവ് സുബ്രത ചക്രവര്‍ത്തി പറഞ്ഞു. ബൊലേറോ 5 കൊല്ലം പഴക്കമുള്ളതും 1.25 ലക്ഷം കിലോമീറ്റര്‍ ഓടിയതുമായതുകൊണ്ടാണ് നിരസിച്ചതെന്ന് മണിക് സര്‍ക്കാര്‍ പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് മണിക് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബി.ജെ.പി പറഞ്ഞു.
Discussion about this post