അഗര്‍ത്തല: ത്രിപുര സ്വയംഭരണ ജില്ലാ കൗണ്‍സിലേക്ക് നടത്ത തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്കുന്ന ഇടത് സഖ്യത്തിന് വന്‍ വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 28സീറ്റിലും ഇടത് സഖ്യം വിജയിച്ചു. സിപിഐ എം 25 സീറ്റിലും സിപിഐ , ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നിവര്‍ ഒരോ സീറ്റിലും വിജയിച്ചു.
പ്രത്യേക ട്രൈബല്‍ ലാന്റ് എന്ന ആവശ്യമുന്നയിച്ച ഐപിഎഫ്ടി (ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)യായിരുന്നു തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മുഖ്യ എതിരാളികള്‍.
Discussion about this post