കൊച്ചി: വരാപ്പുഴ പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിന്റെ കേസില്‍ പ്രതികളെ കണ്ടെത്താനുള്ള തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കാക്കനാട് ജില്ലാ ജയിലില്‍ വച്ച് രാവിലെ 10 മണിക്കാണ് പരേഡ് നടത്തുക.
അറസ്റ്റിലായ ആര്.ടി.എഫ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ പരേഡാണ് നടക്കുക. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില എന്നിവരാണ് പ്രതികളെ തിരിച്ചറിയാന്‍ എത്തുന്നത്.
കസ്റ്റഡി മരണം നടന്ന ദിവസം വരാപ്പുഴ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയടക്കം അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെ
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസസമരം ഇന്ന് അവസാനിക്കും. കേസില്‍ കസ്റ്റഡിയിലായ വരാപ്പുഴ എസ്ഐ ദീപക്ക് നല്കിയ ജാമ്യപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു
Discussion about this post