തിരുവനന്തപുരം:മുഖ്യമന്ത്രി കാണാന്‍ വിസമ്മതിച്ചുവെന്ന ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ സഹോദരിയുടെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ചിലര്‍ കാണാന്‍ ശ്രമിച്ചിരുന്നു. ലിഗയുടെ കുടുംബം എത്തിയപ്പോള്‍ താനവിടെ ഉണ്ടായിരുന്നില്ല. കാണാന്‍ സമ്മതിച്ചില്ല എന്നതൊക്കെ വ്യാജപ്രചരണമാണ്. തന്നെ കാണാന്‍ ലിഗയുടെ കുടുംബം അനുമതി തേടിയിരുന്നില്ല.
തന്റെ ഓഫിസുമായ.ി ബന്ധപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. നിലവിലുള്ള അന്വേഷണം കാര്യക്ഷമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post