കളമശ്ശേരിയില്‍ വിഷുദിനത്തില്‍ യുവാവിനെ വെട്ടി പരിക്കെല്പ്പിച്ട കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. സി.പി.എമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകനായ ശ്രീരാഗാണ് അറസ്റ്റിലായത്. സംഭവം നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതികളെ പിടിക്കാതെ പോലീസ് ഒളിച്ച് കളിക്കുകയാണെന്നൊരു ആരോപണം ഉയര്‍ന്നിരുന്നു.
വിഷു ദിനത്തിലാണ് എല്‍ദോസ് ജോര്‍ജ് എന്ന യുവാവിനെ നാലംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയില്‍ സംഭവിച്ച വാക്ക് തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചത്. എല്‍ദോസ് ജോര്‍ജും കൂടെയുണ്ടായിരുന്നുവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. എല്‍ദോസ് ജോര്‍ജ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ സി.പി.എം അനുഭാവികളാണെന്ന് എല്‍ദോസ് ജോര്‍ജിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എല്‍ദോസ് ജോര്‍ജിനെ ആശുപത്രിയില്‍ ചെന്ന് കണ്ട് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് സ്ഥലത്തെ ചില സി.പി.എം നേതാക്കള്‍ പറഞ്ഞുവെന്നും ആരോപണമുണ്ട്.
Discussion about this post