ഡല്‍ഹി: വിദേശ പുരുഷ പ്രതിനിധികള്‍ക്കൊപ്പം തലയുയര്‍ത്തി നില്ക്കുന്ന ഇന്ത്യന്‍ വനിത രത്നങ്ങളുടെ ഫോട്ടോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.ഷാങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ബെയിജിംഗില്‍ നടന്ന വിദേശമന്ത്രിമാരുടെ യോഗത്തില്‍ അയല്‍രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഒപ്പം നില്ക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും, ബെയ്ജിംഗില്‍ തന്നെ നടക്കുന്ന എസ് സി ഒ പ്രതിരോദമന്ത്രിമാരുടെ യോഗത്തിലെ പ്രതിനിധിമാര്ക്കൊപ്പം നില്ക്കുന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെയും ഫോട്ടോകളാണ് അഭിമാനമാകുന്നത്.
ഇന്ത്യ വനിതകള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് ഉയര്‍ത്തി പിടിക്കുന്നുവെന്നാണ് പുകഴ്ത്തല്‍. സ്ത്രീ ശാക്തീകരണത്തില്‍ ഭാരതം ഏറെ മുന്നിലാണെന്നും, മോദി സര്‍ക്കാരിന്റെ ഈ മികച്ച വനിതാ മന്ത്രിമാര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും സോഷ്യല്‍ മീഡിയ ഒരേ സ്വരത്തില്‍ പറയുന്നു.
സ്ത്രീ ശാക്തീകരണവും, ദളിത് മുന്നേറ്റവും വാക്കുകളിലാണ് ബിജെപി പ്രവര്‍ത്തിയിലാണ് നടപ്പാക്കുന്നതെന്ന രാഷ്ട്രീയ പ്രതികരണങ്ങളും ഈ ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കുന്നു.
Discussion about this post