സുപ്രീം കോടതിയില്‍ ജഡ്ജി നിയമനത്തെച്ചൊല്ലി പ്രതിഷേധം. ജസ്റ്റിസ് കെ.എം. ജോസഫിനെ ജഡ്ജിയാക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസാണ് രംഗത്തെത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ കെ.എം. ജോസഫിനെ തഴഞ്ഞ് ഇന്ദു മല്‍ഹോത്രയെ നിയമിക്കാന്‍ തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊളീജിയത്തിനു മുകളിലല്ല കേന്ദ്രസര്‍ക്കാരെന്ന് പി. ചിദംബരം അഭിപ്രയാപ്പെട്ടു. ഇന്ദു മല്‍ഹോത്ര ജഡ്ജി സ്ഥാനം ഏറ്റെടുക്കരുതെന്നും കെ.എം. ജോസഫിന്റെ നിയമനത്തില്‍ തീരുമാനമാകട്ടെയെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.
ഇന്ന് ജഡ്ജിമാരുടെ അടിയന്തര യോഗം ഉണ്ടായെക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്കു മുന്‍പു ജസ്റ്റിസ് കെ.എം.ജോസഫിനെ ഉത്തരാഖണ്ഡില്‍നിന്നു മദ്രാസ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കെ.എം.ജോസഫ് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി അല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തെ പരിഗണിക്കാത്തത് എന്നാണ് കേന്ദ്രം അറിയിച്ചത്.
Discussion about this post