മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന മല്ലികാര്‍ജ്ജുന കാര്ഗേയുടെ വാക്കുകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി രംഗത്ത്. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും, സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും വീരപ്പമൊയ്ലി പറഞ്ഞു എന്നാല്‍ പ്രമുഖ നേതാവായ മല്ലികാര്‍ജ്ജുന കാര്‍ഗെയും പ്രസ്താവന കോണ്‍ഗ്രസിനകത്തെ ഭിന്നതയുടെ തെളിവാണെന്നാണ് വിലയിരുത്തല്‍. കര്‍ണാടകത്തില്‍ തൂക്കുസഭ വരുമെന്നും ജനതാദള്‍ എസിന്റെ നിലപാട് നിര്‍ണ്ണായകമാകുമെന്നും സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ജെ.ഡി.എസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ വീരപ്പമൊയ്ലി പറഞഞു.
സംസ്ഥാനത്തെ ജനവികാരം ബി.ജെ.പിക്കും ജെ.ഡി.എസിനും എതിരാണ്. സീറ്റ് വിഭജന തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നും മൊയ്ലി പറഞ്ഞു.
പാര്‍ട്ടി ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് മല്ലികാര്‍ജുന്‍ കര്ഗെ പറഞ്ഞതിനെതിരെ സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. അടുത്ത സര്‍ക്കാറിനേയും താന്‍ തന്നെ നയിക്കുമെന്നായിരുന്നു സിദ്ധാരാമയ്യയുടെ മറുപടി. പരോക്ഷമായി സിദ്ധാരാമയ്യയെ പിന്തുണയ്ക്കുന്നതാണ് വീരപ്പ മൊയ്ലിയുടെ വാക്കുകള്‍. സീറ്റ് വിഭജനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post