ജമ്മുവിലെ പുഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്തു. പൂഞ്ചിലെ ഡിസ്ട്രിക്റ്ര് ബോര്‍ഡര്‍ സ്ക്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സ്ക്കൂളില്‍ നിന്ന് മടങ്ങി വരുന്നതിനിടെ രണ്ട് യുവാക്കാള്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മാതാപിതാക്കളെ വിവരമറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാല്‍ പെണ്‍കുട്ടി മതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും, കേസെടുത്തതായും പൂഞ്ച് എസ്എസ്പി പാണ്ഡേ രാജീവ് ഓംപ്രകാശ് അറിയിച്ചു. കത്വവ ബലാത്സംഗകൊല വലിയ പ്രതിഷേധത്തിനിടയായിരിക്കെ ആണ് പൂഞ്ചിലെ ബലാത്സംഗവാര്‍ത്ത പുറത്തു വന്നത്.
കത്വവ സംഭവത്തിന് ശേഷം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 12 വയസ്സിന് താഴേയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്്ക് വധശിക്ും, 16 വയസ്സിന് താഴെയുള്ളവരെ പീഡിപ്പിക്കുന്നവര്‍ ജീവപര്യന്തം തടവും ഉറപ്പുവരുത്തുന്ന ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു.
Discussion about this post