ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ വെച്ച് ഗ്രേയ്ഹൗണ്ട് സേനയും സി.ആര്.പി.എഫ്, ജവാന്മാരും ഛത്തീസ്ഗഢ് പോലീസും ഒരുമിച്ച് നടത്തിയ ആക്രമണത്തില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇതോട് കൂടി ഒരാഴ്ചക്കുള്ളില്‍ 47 മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയിട്ടുണ്ട്.
ഇല്മിഡി പോലീസ് സ്റ്റേഷന്റെ സമീപത്ത് വെച്ചായിരുന്നു വെടിവെപ്പ് നടന്നത്. മാവോയിസ്റ്റുകളുടെ ഇടത്തെപ്പറ്റി ലഭിച്ച വിവരമനുസരിച്ച് ഗ്രേയ്ഹൗണ്ട് സേന തെലങ്കാന അതിര്‍ത്തി കടന്ന് ആക്രമിക്കുകയായിരുന്നു. വന പരിസരം സേന വളഞ്ഞിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകള്‍ സേനയ്ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ആറ് പേര് സ്ത്രീകളായിരുന്നു. ഇവരുടെ പക്കല്‍ നിന്നും ആറ് റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും മറ്റ് ആയുധങ്ങളും വീണ്ടെടുത്തിരുന്നു. മാവോയിസ്റ്റുകളുടെ സാഹിത്യ പുസ്തകങ്ങളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.
മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ വായു മാര്‍ഗത്തിലൂടെ ബിജാപൂരിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post