തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് മധു ഈച്ചരത്തെ വധിച്ച കേസില്‍ 6 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഏഴാം പ്രതിക്ക് ജീവപര്യന്തവും കോടതി വിധിച്ചു.
തൃശൂരിലെ അതിവേഗ കോടതിയുടോതാണ് വിധി. പ്രതികള്‍ 3 ലക്ഷം രൂപ മധു ഈച്ചരത്തിന്റെ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റായിരുന്ന പ്രേംജി കൊള്ളന്നൂര്‍ ആണ് കേസിലെ ഒന്നാം പ്രതി. മറ്റ് ആറ് പേര് ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്.
കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്ത് 2013 ജൂണ്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തി മടങ്ങവെ ഓട്ടോറിക്ഷയിലെത്തിയ അഞ്ചംഗ സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പോര് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post