മുഹമ്മദ് അലി ജിന്നയുടെ ചിത്രം ഉത്തര്‍ പ്രദേശിലുള്ള അലീഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ ഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് ലാത്തി വീശി.
സര്‍വ്വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ സ്ഥലത്തെ ബി.ജെ.പി എം.പി സതീഷ് ഗൗതം രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാന്‍ സ്ഥാപകന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്ത് കൊണ്ട് ചിത്രം പ്രദര്‍ശിപ്പിക്കുന്നുവെന്ന് ചോദിച്ച് അദ്ദേഹം സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ താരിക് മന്‍സൂറിന് കത്തയച്ചിരുന്നു.
മുഹമ്മദ് അലി ജിന്നയ്ക്ക് സര്‍വ്വകലാശാലയുടെ ആജീവനാന്ത അംഗത്വം ഉണ്ടായിരുന്നുവെന്നും അങ്ങനെയുള്ളവരുടെ ചിത്രം സര്‍വ്വകലാശാലയില്‍ പ്രദര്‍ശിപ്പിക്കാറുണ്ടെന്നുമായിരുന്നു സര്‍വ്വകലാശാല അധികൃതര്‍ നല്‍കിയ വിശദീകരണം. ഇതിന് മുമ്പ് സര്‍വ്വകലാശാല സന്ദര്‍ശിച്ച നേതാക്കന്മാര്‍ ആരും തന്നെ ചിത്രം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജാമിയത് ഉലേമ-ഇ-ഹിന്ദും ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യയിലുള്ള മുസ്ലീങ്ങള്‍ മുഹമ്മദ് അലി ജിന്നയുടെ പ്രത്യയശാസ്ത്രവും ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെയും പണ്ടെ എതിര്‍ത്തവരാണെന്ന് ജാമിയത് ഉലേമ-ഇ-ഹിന്ദിന്റെ നേതാവായ മൗലാന മെഹ്മൂദ് മദനി പറഞ്ഞു.
എന്നാല്‍ ചിത്രം നീക്കം ചെയ്യാനുള്ള ആവശ്യം ഒരു രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കരണ്‍ ദലാല്‍ പറഞ്ഞു.
Discussion about this post