ലണ്ടന്‍:ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തി. 650 അംഗ സഭയില്‍ 644 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 327 സീറ്റുകളുമായി ഡേവിഡ് കാമറൂണിന്റെ
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം നേടി.
വിജയിച്ചു.ലേബര്‍ പാര്‍ട്ടി 232 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 307 സീറ്റുകളാണ് ലഭിച്ചത്.സ്വാധീന മേഖലകളില്‍ ലേബര്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് ഒടുവില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നും അഭിപ്രായ സര്‍വേകള്‍ പറഞ്ഞിരുന്നു.
Discussion about this post