ലോക ബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ 85 ശതമാനം ഭാഗത്തും വൈദ്യുതി ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കിനെക്കാള്‍ കൂടുതലാണിത്. സര്‍ക്കാര്‍ നോക്കുന്നത് ഔദ്യോഗികമായ കണക്കുകളാണ്. അതേസമയം ലോക ബാങ്ക് നോക്കുന്നത് എല്ലാ ഗൃഹത്തിലും നടത്തുന്ന സര്‍വ്വേ ഫലമാണ്.
എല്ലാക്കൊല്ലവും 3 കോടി ജനങ്ങള്‍ക്കാണ് സര്‍ക്കാര്‍ വൈദ്യുതി നല്‍കിയത്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെയധികമാണ്. 2030ഓടെ രാജ്യത്തെ എല്ലായിടത്തും വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചുവെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
3 കോടി ജനങ്ങള്‍ക്ക് ഓരൊ കൊല്ലവും വൈദ്യുതി എത്തിക്കുക എന്നുള്ളത് ഒരു വലിയ കാര്യമാണെന്ന് ലോക ബാങ്കിന്റെ മുതിര്‍ന്ന ഊര്‍ജ സാമ്പത്തിക വിദഗ്ദ്ധ വിവിയന്‍ ഫോസ്റ്റര്‍ പറഞ്ഞു. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2020ഓടെ 25 കോടി ജനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വൈദ്യുതീകരണത്തിന് ഒരു പ്രധാന പങ്ക് വഹിച്ചത് 250 കോടി ഡോളര്‍ വരുന്ന കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതീകരണ പദ്ധതികളാണ്.
Discussion about this post