പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. സാങ്കേതിക വിദ്യകള്‍ ഇന്ത്യ ഉപയോഗിച്ചാല്‍ രാജ്യത്തിന് സമഗ്രമായ വികസനത്തിലേക്ക് ഒരു കുതിപ്പ് നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് വഴി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ അഭിവൃദ്ധി ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പോഷകാഹാരക്കുറവില്ലാതെ വളരുക, ആരോഗ്യ പ്രശ്നമില്ലാതെ ഒരമ്മയ്ക്ക് പ്രസവിക്കാന്‍ സാധിക്കുക, പ്രായമേറി മരിക്കുക തുടങ്ങിയവയാണ് വികസനത്തിന്റെ ലക്ഷ്യമെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു. പല കാര്യങ്ങളിലും ഇന്ത്യയിലുള്ളവരുമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബില്‍ ഗേറ്റ്സ്. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വളരെയധികം വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആധാര്‍ പദ്ധതി ഒരു രീതിയിലുള്ള സ്വകാര്യത പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാര്‍ നല്കുന്ന ആനൂകൂല്യങ്ങള്‍ കണക്കിലെടുത്ത് അത് പോലുള്ള പദ്ധതികള്‍ മറ്റ് രാജ്യങ്ങളിലേക്കും കൊണ്ട് വരണമെന്ന് ആഹ്വാനം ചെയ്യുകയാണ് ബില്‍ ഗേറ്റ്സ്. ഇതിനായി അദ്ദേഹം ലോക ബാങ്കിന് ഒരു ഫണ്ട് നല്‍കിയിട്ടുമുണ്ട്.
പ്രധാനമന്ത്രി കൊണ്ടുവന്ന സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി, ശുചീകരണ പദ്ധതി, രോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതി തുടങ്ങിയവയെ ബില്‍ ഗേറ്റ്സ് അഭിനന്ദിച്ചു. ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മോദി പാരീസില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം മിഷന് ഇന്നോവേഷന്‍ എന്ന പദം ഉണ്ടാക്കിയതിനെയും ബില്‍ ഗേറ്റ്സ് പ്രശംസിച്ചു.
ഇത് കൂടാതെ നോട്ട് നിരോധന സമയത്ത് ഇന്ത്യയില്‍ കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടന്നിരുന്നുവെങ്കില്‍ അത് ഇന്ത്യയ്ക്ക് ഗുണകരമായേനെ എന്നും അദ്ദേഹം പറഞ്ഞു. കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും നല്ലത് ഡിജിറ്റല്‍ പണമിടപാടാണെന്നാണ് ബില്‍ ഗേറ്റസിന്റെ അഭിപ്രായം.
Discussion about this post