ചാനല്‍ സംവാദത്തിനിടെ രാഷ്ട്രപതി രാം കോവിന്ദിനെ അയാള്‍ എന്ന് വിശേഷിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് ജിമ്മി ജെയിംസിനെതിരെ പ്രതിഷേധം. രാജ്യത്തെ പ്രഥമ പൗരനെ വിശേഷിപ്പിക്കാന്‍ കുറച്ചു കൂടി മാന്യമായ ഭാഷ ആകാം എന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ ഉപദേശം. ‘രാഷ്ട്രപതിയ്ക്ക് അവാര്‍ഡ് നല്കാന് സമയമുണ്ട് അയാള്‍ അവിടെ തന്നെ ഇരിക്കുകയാണ് ‘ എന്നായിരുന്നു ജിമ്മിയുടെ പ്രയോഗം.ഇന്നലെ ദേശീയ ചലച്ചിത്ര പുരസ്ക്കാരം എല്ലാവര്ക്കും രാഷ്ട്രപതി വിതരണം ചെയ്തില്ല എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചയിലായിരുന്നു അവതാരകന്റെ അയാള്‍ പ്രയോഗം.
ബിഷപ്പിനെ തിരുമേനി എന്നും രാജകുടുംബ അംഗത്തേ ‘ തിരുമനസ്സു കൊണ്ടു ‘ എന്നും അറബ് രാജ കുടുംബാംഗത്തേ ‘ പ്രിന്‍സ് ‘ എന്നും ബഹുമാനത്തോടെ വിളിക്കും എങ്കിലും സ്വന്തം രാജ്യത്തിന്റെ രാഷ്ട്രപതിയേ
‘ അയാള്‍ ‘ ന്നു ചാനലില്‍ വന്നിരുന്നു പറഞ്ഞതു അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലം മനസ്സില്‍ വെച്ചാണോ എന്നറിയില്ല .- എന്നിങ്ങനെയാണ് ഒരു വിമര്‍ശനം. തികഞ്ഞ പക്ഷം പിടിച്ചു വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ പ്രഥമ പൗരനായാലും, പ്രധാനമന്ത്രിയായാലും ഇവരുടെ സമീപനം ഇങ്ങനെ ഒക്കെ ആണെന്നാണ് വിമര്‍ശനം.
https://www.facebook.com/sompanicker/posts/10213957345666363
Discussion about this post