ലേലം 2വില്‍ ചാക്കോച്ചിയുടെ ഗൗരിയായ് എത്തുന്നത് നന്ദിനി തന്നെ. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സുരേഷ് ഗോപിയുടെ യുടെ നായിക കഥാപാത്രമായ് അഭിനയിച്ചത് നന്ദിനിയാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നന്ദിനി എത്തുമോ ഇല്ലയോ എന്നുള്ള ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം മകന് നിതിന്‍ രഞ്ജി പണിക്കരാണ് സംവിധാനം ചെയ്യുന്നത്.
ആദ്യ ഭാഗത്തില്‍ ഗൗരി പാര്‍വതിയെന്ന ശക്തമായ നായിക വേഷമാണ് നന്ദിനി കൈകാര്യം ചെയ്തത്. ലേലം 2വില്‍ തന്നെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നുണ്ടെന്നുള്ള വിവരം സുഹൃത്ത് വഴിയാണ് അറിഞ്ഞത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനുള്ള കാത്തിരിപ്പിലാണ്.
രണ്ടാം ഭാഗത്തിലും എന്നെ തന്നെ നായികയാക്കുന്നതില്‍ വളരെ ഏറെ സന്തോഷമുണ്ടെന്ന് നന്ദിനി ഈ അടുത്ത് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Discussion about this post