തിരുവനന്തപുരം∙ ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണത്തിൽ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും രാഷ്‌ട്രപതി റാം നാഥ് കോവിന്ദിനെ അപമാനിക്കലായി മാറി.
അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണ്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്കാരം തിരസ്‌കരിച്ചിട്ടില്ല. അര്‍ഹമായ കൈകളില്‍ നിന്ന് അതു ലഭിക്കണം എന്ന ആവശ്യമാണ് ഉയർത്തിയത്. അർഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകൾ സാമൂഹിക ഉത്തരവാദിത്വമാണു നിർവഹിച്ചത്.
ചലച്ചിത്ര പ്രതിഭകളുടെ പ്രതിഷേധത്തിനും പ്രതികരണത്തിനും വലിയ പ്രാധാന്യമുണ്ട്.
Discussion about this post