കണ്ണൂര്‍; കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ ലോങ് മാര്‍ച്ച് നടത്താനൊരുങ്ങി വയല്‍ക്കിളികള്‍. മാര്‍ച്ച് എന്ന് സംഘടിപ്പിക്കണം എന്നുള്ള തിയതി ഇന്ന് നിശ്ചയിക്കും കണ്ണൂരില്‍ വച്ച് ചേരുന്ന യോഗത്തില്‍ പാപ്പിനശ്ശേരി തുരുത്തി ബൈപ്പാസ് സമരക്കാരും പങ്ക് ചേരും. അതേസമയം കീഴാറ്റൂരിലെ പരിസ്ഥിതിയെക്കുറിച്ച്് പഠിക്കാനെത്തിയ കേന്ദ്ര സംഘം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബൈപാസ് കടന്നുപോകുന്ന കൂവോട് ഭാഗത്ത് വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതായി കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
രണ്ടു ദിവസമാണ് കേന്ദ്രസംഘം നിര്‍ദ്ദിഷ്ട തളിപ്പറമ്പ് ബൈപാസ് കടന്നുപോകുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെയും ദേശീയപാത അതോറിറ്റിയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നിലപാടുകള്‍ സംഘം ചോദിച്ചറിഞ്ഞു. ബൈപാസ് വന്നാല്‍ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി. കീഴാറ്റൂരിനോട് ചേര്‍ന്ന കൂവോട് മേഖലയില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെട്ടത് ഏറെ ഗൗരവത്തോടെയാണ് സംഘം കാണുന്നത്. എല്‍ഡിഎഫിലെ ഘടകകക്ഷി നേതാവാണ് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചതിനു പിന്നിലെന്ന് ‘വയല്‍ക്കിളികള്‍’ ആരോപിച്ചിരുന്നു.
Discussion about this post