പ്രകാശ് രാജ് പാക്കിസ്ഥാനിലേക്ക് പോയാല്‍ അവിടെ ഉള്ളവര്‍ക്ക് ഒത്തുപോകാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പരിഹസിച്ച് ബിജെപി നേതാവും എംപിയുമായ ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. വിമര്‍ശനങ്ങള്‍ നടത്തുന്നവരോട് ബിജെപി പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുന്നുവെന്ന പ്രകാശ് രാജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.കര്‍ണാടകയില്‍ ടൈംസ് നൗ ന്യൂസ് ചാനല്‍ നടത്തിയ കര്‍ണാടക നൗ എന്ന സംവാദ പരിപാടിയിലാണ് സുബ്രഹ്മണ്യ സ്വാമി പ്രകാശ് രാജിനെതിരെ ആഞ്ഞടിച്ചത്.
താന്‍ ബി.ജെ.പിക്കെതിരായത് അവര്‍ മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് കൊണ്ടാണെന്ന് പ്രകാശ് രാജ് പറഞ്ഞു. എന്നാല്‍ എന്ത് കൊണ്ട് പ്രകാശ് രാജ് മതത്തെ രാഷ്ട്രീയവല്‍ക്കരിച്ച ഉമര്‍ ഖാലിദ്, ജിഗ്‌നേഷ് മേവാനി, കന്നയ്യ കുമാര്‍ തുടങ്ങിയവരുമായി വേദി പങ്കിട്ടുവെന്ന് ചാനല്‍ സംഘാടകന്‍ ചോദിച്ചു. വേദി പങ്കിട്ടെങ്കിലും അത് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെപ്പറ്റി സംസാരിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പ്രകാശ് രാജ് ഉത്തരം നല്‍കി. മേല്‍പ്പറഞ്ഞവരെ പിന്തുണയ്ക്കുന്നില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. പിന്തുണച്ചില്ലെങ്കിലും പ്രകാശ് രാജ അവരെ എതിര്‍ത്തില്ലായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടിയതും സദസ്സിന്റെ കയ്യടി നേടി.
കാവി ഭീകരത, ഹിന്ദു തീവ്രവാദം തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുതെന്ന് താന്‍ കമല്‍ ഹാസനോട് പറഞ്ഞിട്ടുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു. എന്നാല്‍ എന്ത് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ രണ്ട് പദങ്ങളും 2010ല്‍ ആദ്യമായി കൊണ്ട് വന്നപ്പോള്‍ എതിര്‍ത്തില്ലായെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ഭീകരവാദം വളര്‍ത്തുന്നവരെല്ലാം ആ മതത്തിലെ ആള്‍ക്കാര്‍ ആയിക്കൊള്ളണമെന്നില്ലെയെന്നായിരുന്നു പ്രകാശ് രാജ് ഇതിന് നല്‍കിയ മറുപടി.
ബാബറി മസ്ജിദ തകര്‍ത്തതിനെപ്പറ്റിയുള്ള പ്രകാശ് രാജിന്റെ ചോദ്യത്തിന് 47,000ഓളം ക്ഷേത്രങ്ങള്‍ മുസ്ലീം സമുദായത്തിലുള്ളവര്‍ നശിപ്പിച്ചതിനെപ്പറ്റി പ്രകാശ് രാജ് എന്താണ് ഒന്നും സംസാരിക്കാത്തത് എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുചോദ്യം. ബാബ്റി മസ്ജിദ് നശിപ്പിച്ചവര്‍ക്കെതിരെ നിയമപരമായി കോടതിയിലൂടെയാണ് രാജ്യം നീങ്ങുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി.
തന്നെ സുബ്രഹ്മണ്യന്‍ സ്വാമി പോലുള്ള ഒരാളുമായി സംവാദത്തിന് ക്ഷണിക്കുന്നതിന്റെ അര്‍ത്ഥം തന്റെ വാക്കുകള്‍ ചിലര്‍ ചെവികൊള്ളുന്നുവെന്നതിന്റെ തെളിവാണെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.. എന്നാല്‍ സംവാദത്തില്‍ സംസാരിക്കാന്‍ പറ്റുന്നതിന്റെ അര്‍ത്ഥം ‘ഹിന്ദുത്വ ശക്തികള്‍’ അതിന് പ്രകാശ് രാജിന് സ്വാതന്ത്ര്യം നല്‍കുന്നുവെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വായടപ്പിച്ചുള്ള മറുപടി.
നേതാക്കളെ ചോദ്യം ചെയ്യുക എന്നുള്ളത് ഇന്ത്യയില്‍ മാത്രമാണ് നടക്കുന്നതെന്നും അത് പാക്കിസ്ഥാനില്‍ നടക്കില്ലായെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രസ്താവനയെ വളച്ചൊടിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന തന്നോട് പാക്കിസ്ഥാനിലേക്ക് പോകാനാണ് പറയുന്നതെന്ന് പ്രകാശ് രാജ് ചിത്രീകരിച്ചു. .വാക്കുകള്‍ വളച്ചൊടിക്കരുതെന്നും പ്രകാശ് രാജ് പാക്കിസ്ഥാനില്‍ പോയാല്‍ അവിടുള്ളവര്‍ പ്രകാശ് രാജുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി മറുപടി നല്‍കി.
പ്രകാശ് രാജ്, ജിഗ്‌നേഷ് മേവാനി, കെ.എല്‍.അശോക്, കല്‍കുലി വിറ്റല്‍ ഹെഗ്ഡെ തുടങ്ങിയവര്‍ക്കെതിരെ ചിക്കമംഗ്ളൂര്‍ ടൗണ്‍ പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. അനുവാദമില്ലാതെ ‘സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍’ എന്ന സെമിനാര്‍ ടൗണില്‍ നടത്തിയതിനെതിരെയായിരുന്നു എഫ്.ഐ.ആര്‍.
Discussion about this post