കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റ വീട്ടുമുറ്റത്ത് ”കൂടോത്രം”. കുപ്പിയിലാക്കിയ വസ്തുക്കളുടെ ഫോട്ടോ സഹിതം സുധീരന് തന്നെയാണ് സംഭവം പുറത്തു വിട്ടത്.
വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ എന്നിവയാണ് അടക്കം ചെയ്തിരുന്നത്.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നുവെന്നും സുധീരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറി. ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാമെന്നും സുധീരന് പറയുന്നു.
https://www.facebook.com/kpcc.vmsudheeran/posts/2100872910146321
Discussion about this post