സൈന്യത്തിന് നേരെ ഓടുന്ന പോലിസ് വാഹനങ്ങള്‍ക്കിടയില്‍ നിന്ന് കല്ലെറിഞ്ഞ യുവാവ് പോലിസ് വാനിന്റെ അടിയില്‍ പെട്ട് മരിച്ചു. ആദില്‍ അഹമ്മദ് യാദു എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഭീകരരുമായുള്ള ഏറ്റമുട്ടലിന് ശേഷം സുരക്ഷാ സേന മടങ്ങുന്നതിനിടയിലാണ് സംഘടിച്ചെത്തിയ യുവാക്കള്‍ കല്ലേറ് നടത്തിയത്. ഓടികൊണ്ടിരുന്ന വാഹനത്തിനിടയിലൂടെ റോഡിലേക്ക് ഇറങ്ങി നിന്ന് കല്ലെറിയുന്ന യുവാവിനെ വാഹനം ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സൈന്യത്തെ കല്ലെറിയുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന പോലിസ് വാഹനത്തെ ഇയാള്‍ കാണാതാത്താണ് അപകടകാരണമെന്നും വീഡിയൊവില്‍ വ്യക്തമാണ്.
എന്നാല്‍ പൊലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞ യുവാവിനെ പൊലീസ് വണ്ടി കയറ്റിയിറക്കി കൊല്ലുകയായിരുന്നു എന്ന ആരോപണമുയര്‍ത്തി സംഭവം സൈന്യത്തിനും പോലിസിനും എതിരെ തിരിക്കാന്‍ ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
സൈന്യം യുവാവിനെ കൊലപ്പെടുത്തി എന്ന രീതിയില്‍ രാജ്യവിരുദ്ധ ശക്തികള്‍ ദൃശ്യങ്ങള്‍ വ്യാപകമായി നവമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. മേഖലയില്‍ സൈന്യവും നാട്ടുകാരുമായി സംഘര്‍ഷം തുടരുകയാണ്. യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ആക്രമത്തില്‍ സൈനികര്‍ക്ക് പരുക്കേറ്റു.. ഒരു ഡസനിലധികം ആളുകള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
മൂന്നു ഭീകരര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടന്ന ഛത്തബലില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള നൂര്‍ബാഗ് ചൗക്കിലൂടെ കടന്നുപോകുകയായിരുന്ന സിആര്‍പിഎഫ്, കാശ്മീര്‍ പോലീസ് വാഹനങ്ങള്‍ക്കെതിരെ കല്ലെറിയുന്നതിനിടെയാണ് യുവാവ് പൊലീസ് വാഹനത്തിനിടയില്‍ പെട്ടത്. ഉടന്‍ തന്നെ എസ് എം എച്ച് എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
. വാഹനാപകടത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂഹ മുഫ്ത്തിയുൂം വ്യക്തമാക്കി
Discussion about this post