വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദു സമൂഹം രംഗത്തിറങ്ങണമെന്ന തന്റെ പ്രസംഗത്തിലെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നടന് സുരേഷ്ഗോപി. വിഴിഞ്ഞം പദ്ധതിക്കായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണമെന്നും സുരേഷ്ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രതികരണത്തിലായിരുന്നു സുരേഷ്ഗോപിയുടെ വിശദീകരണം.
ക്ഷേത്ര സ്വത്ത് ഈട് വച്ച് പദ്ധതിക്കായി പണം കണ്ടെത്തണം. പതിനായിരം കോടി രൂപയെങ്കിലും ിത്തരത്തില്‍ കണ്ടെത്താനാകും. ഇക്കാര്യം മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചിരുന്നതാണെന്നും സുരേഷ്ഗോപി പറഞ്ഞു.
നേരത്തെ വിഴിഞ്ഞം പദ്ധതി യാഥാര്ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട ് നടത്തിയ സര്ക്കകക്ഷി ധര്‍മയില്‍ പദ്ധതിക്കായി ഹിന്ദു സമൂഹം കൂടി മുന്നിട്ടിറങ്ങണമെന്ന സുരേഷ്ഗോപിയുടെ പ്രസംഗം ചിലര്‍ വിവാദമാക്കിയിരുന്നു. ഹിന്ദു സമൂഹത്തിന്റെ വക്താവാണ് സുരേഷ്ഗോപിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ സുരേഷ്ഗോപി കേരള തൊഗാഡിയയെ പോലെയാകാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് വീക്ഷമം പത്രം മുഖപ്രസംഗവും എഴുതി. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ സുരേഷ്ഗോപി വിശദീകരണം നല്‍കിയത്.
Discussion about this post