തിരുവനന്തപുരം: എം.ജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്ന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശം നല്കി. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള സെന്ററുകള്‍ പൂട്ടണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
അധികാര പരിധിയിലെ ഓഫ് ക്യാമ്പസ് സെന്ററുകളുടെ കാര്യത്തില്‍ മേയ് 30ന് തെളിവെടുപ്പ് നടത്തുമെന്നും ഗവര്‍ണര്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചു.
കോട്ടയം ആസ്ഥാനമായ എം.ജി സര്‍വകലാശാലയുടെ കീഴില്‍ ചട്ടം ലംഘിച്ച് 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
Discussion about this post