കണ്ണൂരില്‍ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മാഹിയില്‍ സംഘര്‍ഷം. ഇവിടെ ഇരട്ടപ്പിലാക്കൂലിലെ ബി.ജെ.പി ഓഫീസിന് തീയിട്ടു. കൂടാതെ ഒരു പോലീസ് ജീപ്പിനും തീയിട്ടിട്ടുണ്ട്.
അതിനിടെ കൊല്ലപ്പെട്ട സി.പി.എം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കണ്ണൂരിലും തലശ്ശേരിയിലും പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാരം നടന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ബാബുവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്.
അതേസമയം കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്ത്തകന് കെ.പി. ഷമേജിന്റെ പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ചുവെന്ന ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് എന്നിവര്‍ ആരോപിച്ചു.
Discussion about this post