കൈലാസ് മാന്‍സരോവര്‍ യാത്രയ്ക്ക് വേണ്ടി നാഥു ലാ പാസ് തുറന്നുവെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ഇതിനായി സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി സംസാരിച്ചിരുന്നു.
സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം വളരണമെങ്കില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളരണമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം തീര്‍ത്ഥയാത്രയ്ക്ക് വേണ്ടി നാഥു ലാ പാസ് തുറന്നിരുന്നില്ല. ദോക്ക്‌ലാം വിഷയത്തെത്തുടര്‍ന്നായിരുന്നു പാസ് അടച്ചത്.ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടം യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സുഷമാ സ്വരാജ് ചൈനയിലായിരുന്നു. അവിടെ വെച്ചായിരുന്നു അവര്‍ ചൈനീസ് വിദേശകാര്യ മന്ത്രിയായ വാങ് യിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ചൈന നാഥു ലാ പാസ് തുറക്കുകയായിരുന്നു.
ഇക്കൊല്ലം 1,580 തീര്‍ത്ഥാടകര്‍ കൈലാസ് മാന്‍സരോവര്‍ യാത്രയില്‍ പങ്കെടുക്കും. ഇതില്‍ 50 പേരടങ്ങുന്ന് 10 ബാച്ചിനെ നാഥുലാ പാസ് വഴിയും 60 പേരടങ്ങുന്ന് 18 ബാച്ചിനെ ലിപുലേഖ് പാസ് വഴിയും വിടും.
Discussion about this post