ഡല്‍ഹി; ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിശദമായ അന്വേഷണം വേണമെന്നും അതിന് തയ്യാറാണെന്നും സുപ്രിംകോടതിയില്‍ സിബിഐ. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ട് നമ്പി നാരായണനെ മനപൂര്‍വ്വം കേസില്‍ കുരുക്കുകയായിരുന്നുവെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
നമ്പി നാരായണന് കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ തന്നെ നഷ്ടപരിഹാരം നല്‍കണം. വീട് വിറ്റായാലും അവര്‍ അത് നല്‍കിയിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വച്ചതുകൊണ്ട് ചാരക്കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന് ഇന്നലെ നമ്പി നാരായണന് സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. വീണ്ടും അന്വേഷണത്തിന് ഉത്തരവിറക്കുമെന്നും നമ്പി നാരായണന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുമെന്നും കോടതിയും സൂചിപ്പിച്ചു.
അമേരിക്കയില്‍ നാസ ഫെലോ ആയി പ്രവര്‍ത്തിക്കവേ തനിക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് വേണ്ടെന്നു വച്ചാണ് ഇന്ത്യയില്‍ വന്നു പ്രവര്‍ത്തിച്ചത്. അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വച്ചതിനാണ് തന്നെ പിന്നീട് ചാരക്കേസില്‍ കുടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post