കര്‍ണാടകയിലെ ബംഗാരപ്പേട്ടില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സംസാരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. തന്നെക്കാള്‍ കൂടുതല്‍ അനുഭവജ്ഞാനമുള്ളവര്‍ ഉള്ളപ്പോള്‍ തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് പറയുന്നത് രാഹുലിന്റെ അഹങ്കാരത്തെ ചൂണ്ടിക്കാണിക്കുന്നുവെന്ന മോദി പറഞ്ഞു. എങ്ങനെയാണ് ഒരാള്‍ക്ക് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണ്ണ കരണ്ടിയോട് കൂടി ജനിച്ച രാഹുലിന് പാവപ്പെട്ടവരുടെ ആഗ്രഹങ്ങള്‍ മനസ്സിലാകില്ലെന്നും മോദി പറഞ്ഞു. താന്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൂടാതെ കോണ്‍ഗ്രസിന്റെ സംസ്കാരം , വര്‍ഗ്ഗീയത, കുറ്റകൃത്യങ്ങള്‍, അഴിമതി, തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ അസുഖങ്ങളെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്നും ഇപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിക്കളയാന്‍ കര്‍ണാടകയുടെ സമയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കര്‍ണാടകയുടെ യുവത്വത്തിന്റെ ഭാവി നിര്‍ണ്ണയിക്കുമെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.
യു.പി.എ ഭരണകാലത്ത് രാജ്യത്ത് ഒരു പ്രധാനമന്ത്രിയും ഒരു റിമോട്ട് കണ്ട്രോളുമുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാരില്‍ റിമോട്ട് കണ്ട്രോളും ഹൈക്കമാന്‍ഡും ഇന്ത്യയിലെ 125 കോടി ജനങ്ങളാണെന്നും അവര്‍ പറയുന്നത് എന്താണെങ്കിലും താന്‍ ചെയ്യുമെന്നും മോദി വ്യക്താക്കി.
Discussion about this post