കണ്ണൂരില്‍ തിങ്കളാഴ്ചയുണ്ടായ ഇരട്ട കൊലപാതകത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. സംഭവത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ഗവര്‍ണര്‍ കത്തിലൂടെ പറഞ്ഞു. സംഭവം ആശങ്കാജനകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച രാത്രിയായിരുന്നു ബി.ജെ.പി പ്രവര്ത്തകന് ഷമേജും സി.പി.എം പ്രവര്ത്തകന് ബാബുവും കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന മാഹിയില്‍ ഇന്നലെ ബി.ജെ.പിയും സി.പി.എമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Discussion about this post