ഡല്‍ഹി: കേരളത്തില്‍നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂരവണ്ടികളിലെ ഏതാനും റിസര്‍വ്ഡ് കോച്ചുകള്‍ പകല്‍സമയത്ത് അണ്റിസര്വ്ഡ് ആയി കണക്കാക്കാന്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു .ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ റെയില്‍വെ മന്ത്രി ദക്ഷിണമേഖലാ റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. സാധാരണ വണ്ടികളില്‍ അണ് റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന നിര്‍ദേശം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.റിസര്‍വ് കമ്പാര്‍ട്ടുമെന്റുകളിലെ പകല്‍സമയ യാത്രയ്ക്ക്്്്് ടിക്കറ്റുകളുടെ കുറഞ്ഞദൂരം 200 കി.മി. ആക്കിയത്, ഹ്രസ്വദൂരയാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് പകല്‍സമയങ്ങളില്‍ സ്ലീപ്പര്‍ക്ലാസില്‍ യാത്രചെയ്യാന്‍ പാടില്ല എന്ന തീരുമാനം ഈയിടെ റെയില്‍വെയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.ഇത് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഈ വിഷയം കെ.സി വേണുഗോപാല്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു.കെ.സി. വേണുഗോപാല്‍ കഴിഞ്ഞദിവസം മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്കിയ കാര്യം അദ്ദേഹം അറിയിച്ചത്.
അണ്റിസര്വ്ഡ് ആയി പ്രഖ്യാപിക്കുന്ന കോച്ചുകളില്‍ റിസര്‍വേഷന്‍ ചാര്‍ജോ മിനിമം ചാര്‍ജോ ഈടാക്കില്ല. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ യാത്രചെയ്യാം. ദീര്‍ഘദൂരവണ്ടികളിലെ ചില കോച്ചുകളില്‍ റിസര്വേഷന്യാത്രക്കാര് കയറുക വൈകുന്നേരമോ രാത്രിയിലോ ആണ്. അത്തരം കോച്ചുകളായിരിക്കും അണ്റിസര്വ്ഡ് ആയി കണക്കാക്കുക. അമ്പലപ്പുഴമുതല്‍ എറണാകുളംവരെയുള്ള ഭാഗത്ത് പാത ഇരട്ടിപ്പിക്കലിന്റെ പണി അടിയന്തരമായി തുടങ്ങാന്‍ നിര്‍ദേശം നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
Discussion about this post