ഡല്‍ഹി; ബംഗാളിലും ത്രിപുരയിലും സിപിഎം തോറ്റത് ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ത്രിപുരയില്‍ 25 വര്‍ഷത്തെയും ബംഗാളില്‍ 34 വര്‍ഷത്തെയും പാര്‍ട്ടിയുടെ ഭരണം അവസാനിച്ചതിന് കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചതാണ് ഇതില്‍ പ്രധാനം.
ഇന്ത്യ ഒരിക്കലും യഥാര്‍ഥ സോഷ്യലിസ്റ്റ് രാജ്യമായിട്ടില്ല. അങ്ങിനെയായിരുന്നെങ്കില്‍ താന്‍ കേന്ദ്ര ഭരണത്തിലോ രാഷ്ട്രപതി ഭവനിലോ ഉണ്ടായിരുന്നേനേയെന്നും യച്ചൂരി വ്യക്തമാക്കി. തൊണ്ണൂറ്റിരണ്ടുകാരനായ മഹാതീര്‍ മുഹമ്മദ് മലേഷ്യയില്‍ ഭരണം പിടിച്ചപ്പോള്‍ പ്രായത്തിന്റെ കാര്യത്തില്‍ വി.എസ്. അച്യുതാനന്ദന്റെ റെക്കോര്‍ഡ് തകര്‍പ്പെട്ടത് വിഷമുണ്ടാക്കി.
സോവിയറ്റ് യൂണിയന് ഞങ്ങളെ സാഹസികരെന്നും ചൈന ഞങ്ങളെ പിന്തിരിപ്പന്മാരെന്നുമാണ് വിളിച്ചത്. ഞങ്ങള്‍ക്ക് ഇരുകൂട്ടരോടും ചായ്വില്ല. കമ്യൂണിസത്തിന്റെ ഇന്ത്യന്‍ ശൈലിക്കാരാണ് സിപിഎം എന്നും യച്ചൂരി പറഞ്ഞു.
Discussion about this post