കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം തുടരുന്നു. ‘മൂവ്മെന്റ് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ലാന്റ്, ലൈവ്ലിഹുഡ് ആന്‍ഡ് എണ്‍വിയോണ്‍മെന്റ്’ നയിച്ച റാലിക്കു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തു.. ഭങ്കാറില് ഹഫീസുല്‍ മൊല്ല എന്നയാള്‍ വെടിയേറ്റു മരിച്ചു.
അക്രമങ്ങള്‍ തുടര്‍ന്ന സാഹചര്യത്തില്‍ ജീവഹാനിയുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന് ബഞ്ച് ഇന്നലെ പ്രസ്ഥാവിച്ചിരുന്നു. അതിനുപിന്നാലെയാണ് ഹഫീസുല്‍ മൊല്ലയുടെ കൊലപാതകം.
പ്രതിപക്ഷ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശ പട്ടിക നല്കാന് പോലും പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ചിരുന്നില്ല.ഇതിനെതിരെ സിപിഐഎം-ബിജെപി എന്നി പാര്‍ട്ടികള്‍ സഖ്യമായി രംഗത്തെത്തിയിരുന്നു
Discussion about this post