ഡല്‍ഹി: ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാവാന്‍ തയാറാണെന്ന, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് സ്വയം ഉയര്‍ത്തി കാട്ടുന്ന നേതാവുമായ മമത ബാനര്‍ജി രംഗത്ത് .കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലല്ലേ എന്നിങ്ങനെ ആയിരുന്നു മമതയുടെ വാക്കുകള്‍.അടുത്ത പ്രധാനമന്ത്രി ബംഗാളില്‍ നിന്നാവട്ടെ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചാരണം നടത്തുന്ന പശ്ചാത്തലത്തിലാണ് മമതയുടെ രംഗപ്രവേശം.
രാഹുലിന് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്.എന്നാല്‍രാജ്യത്തെ രാഷ്ട്രീയ സ്ഥിതി മറ്റൊന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഒരിക്കലും ഭൂരിപക്ഷം കിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയ്ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ട്. അതത് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികള്‍ വിജയികളാവും. അവയുടെ മുന്നണിയാണ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുക. അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും ഡിഎംകെയും ടിആര്‍എസും ടിഡിപിയുമെല്ലാം മികച്ച പ്രകടനാവും കാഴ്ചവയ്ക്കുകയെന്നും മമത പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം കിട്ടില്ലെന്നും മമത പറഞ്ഞു. ദേവഗൗഡയുടെ ജെഡിഎസ് ആയിരിക്കും കിങ് മേക്കര്‍. ഒരുപക്ഷേ കിങ് തന്നെ അവരായിരിക്കുമെന്ന് മമത ബാനര്‍ജി പറയുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു താന്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന.
Discussion about this post